“വിദേശത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാനികളിൽ ഒരാളാളെ തിരഞ്ഞെടുത്തു”; യുകെയിൽ സിപിഎം അനുഭാവി സംഘടനയുടെ നിർവാഹക സമിതിയിൽ രാജേഷ് സഖാവിന് സ്ഥാനം

തിരുവനന്തപുരം: സിപിഎം പ്രധാന നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള കത്ത് പൊളിറ്റ്ബ്യൂറോയ്ക്ക് ലഭിച്ച പശ്ചാത്തലത്തിൽ, വിദേശ അനുഭാവിഘടകത്തിലെ ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണ വിവാദത്തിൽപ്പെട്ടു.

Advertisements

ചെന്നൈയിലെ വ്യവസായി ബി. മുഹമ്മദ് ഷർഷാദ് പിബി അംഗം അശോക് ധാവ്ളെയ്ക്ക് നൽകിയ കത്താണു ചോർന്നത്. പാർട്ടി കോൺഗ്രസിൽ പ്രതിനിധിത്വത്തിൽ നിന്നും മാറ്റിയതിനെതിരെ രാജേഷ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ മാനനഷ്ട ഹർജിയിലാണ് ആ കത്ത് പുറത്തുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഎമ്മിന്റെ യുകെയിലും അയർലൻഡിലും പ്രവർത്തിക്കുന്ന അനുഭാവിഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (എഐസി)യുടെ നിർവാഹകസമിതിയംഗമാണ് രാജേഷ്. വിദേശത്തു പാർട്ടിക്ക് ഔദ്യോഗിക ബ്രാഞ്ചുകൾ രൂപീകരിക്കാനാകാത്തതിനാൽ തൊഴിൽ വാസസ്ഥലം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രാഞ്ചുകൾക്കു പുറമെ, അനുഭാവിഘടകങ്ങളാണ് രൂപീകരിക്കുന്നത്. ഇവയ്ക്ക് പാർട്ടിയുടെ പതിവ് റിപ്പോർട്ടിങ്, സർക്കുലർ, രേഖ കൈമാറ്റം തുടങ്ങിയ പ്രവർത്തനങ്ങളൊന്നുമില്ല.

അനുഭാവിഘടകങ്ങളിലെ അംഗങ്ങൾക്ക് ഇന്ത്യയിലെ സിപിഎം ബ്രാഞ്ചുകളിൽ സഹാംഗത്വം ലഭ്യമല്ല. എന്നാൽ പാർട്ടി കോൺഗ്രസിൽ നിരീക്ഷക പ്രതിനിധികളായി പങ്കെടുക്കാനുള്ള അവസരം ഇവർക്കുണ്ട്. ഇതിന്റെ ഭാഗമായി മധുര പാർട്ടി കോൺഗ്രസിലേക്കു രാജേഷ് കൃഷ്ണയെയും എഐസി ദേശീയ സെക്രട്ടറി ഹർസേവ് ബെയിൽസിനെയും ക്ഷണിച്ചിരുന്നു.

Hot Topics

Related Articles