പനച്ചിക്കാട്: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നിസ്സാര കാരണം പറഞ്ഞ് തള്ളിയ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക മണിക്കൂറുകൾക്കുള്ളിൽ ഹൈക്കോടതി ഇടപെടലിലൂടെ അംഗീകരിക്കേണ്ടി വന്നു . യു ഡി എഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ പട്ടികജാതി സംവരണസീറ്റിലേക്ക് മത്സരിക്കുന്ന പാത്താമുട്ടം പാറയിൽ പി ജെ ബിജുവിന്റെ നാമനിർദ്ദേശപത്രികനേരത്തെ റിട്ടേണിങ്ങ് ഓഫീസർ സൂഷ്മ പരിശോധനയിൽ തള്ളിയിരുന്നു. സി പി എം കാരുടെ വാദങ്ങൾ ക്കൊടുവിലാണ് നാമനിർദേശ പത്രിക തള്ളിയത് . ബിജുവിന്റെ പത്രികയിൽ പിൻതാങ്ങിയ ചോഴിയക്കാട് കെ എൻ രാജേഷ് കുമാറിന്റെ അംഗത്വ നമ്പരിലെ ചെറിയ പിശക് ചൂണ്ടികാണിച്ചാണ് പത്രിക തള്ളിയത് . ഇതിനെതിരെ പി ജെ ബിജുവും രാജേഷ് കുമാറും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു . ഹർജി നൽകിയ അതേ ദിവസം തന്നെ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനിടയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എതിരില്ലാതെ ജയിച്ചെന്ന് പാർട്ടിപത്രത്തിൽ വാർത്ത നൽകിയത് പാർട്ടിക്കും പത്രത്തിനും നാണക്കേടായി . യു ഡി എഫ് സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിക്കാതിരിക്കുവാൻ എല്ലാ ശ്രമങ്ങളും നടത്തിയതിനു ശേഷം തങ്ങളുടെ സ്ഥാനാർത്ഥി എതിരില്ലാതെ ജയിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ഫ്ലക്സ് ബോർഡുകൾ വരെ തയ്യാറാക്കുകയും ചെയ്ത എൽ ഡി എഫ് നേറ്റ ആദ്യ തിരിച്ചടിയാണിതെന്ന് സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ജോണി ജോസഫും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സും പറഞ്ഞു .