ചമ്പക്കുളം: മധ്യ തിരുവിതാംകൂറിലെ മികച്ച കാൻസർ, ഹൃദ്രോഗ ചികിത്സാ കേന്ദ്രമായ പരുമല ആശുപത്രിയുടെയും ക്ലബ് കുട്ടനാടിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പത്തോളം ഡോക്ടർമാരുടെ സേവനങ്ങൾ അടങ്ങുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ ചമ്പക്കുളം സെന്റ്. മേരീസ് ബസിലിക്ക പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു .
നമ്മുടെ രാജ്യത്ത് 50 ശതമാനം ആളുകളുടെയും മരണകാരണം ഹൃദയസംബന്ധമായ രോഗങ്ങളാണ്, ഹൃദയത്തിന്റെ ആരോഗ്യനില അപകടത്തിലാണെന്നു മുന്നറിയിപ്പുനൽകുന്ന ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് പലപ്പോഴും അതിനു കാരണമാകുന്നത്. പരുമല കാർഡിയോളജി വിഭാഗത്തിന്റെ സൗജന്യ ഹൃദ്രോഗ ക്യാമ്പ് രോഗനിർണയത്തിനായി പ്രയോജനപ്പെടുത്തുക .
കാൻസർ 100 % ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. ആരംഭത്തിലേ രോഗ നിർണയം നടത്തുകയും കൃത്യമായി ചികിത്സ തേടുകയും ചെയ്താൽ ഇത് സാധ്യമാണ്. വൈകി നിർണയിക്കുന്നതാണ് പലപ്പോഴും മരണ കാരണം ആയി തീരുന്നത്. പരുമല ആശുപത്രിയുടെ വിദഗ്ധ കാൻസർ വിഭാഗത്തിന്റെ സമഗ്ര കാൻസർ നിർമ്മാർജനം എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തുന്നത് . ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങളുടെയും രോഗനിർണയം നടത്താൻ ഗ്യാസ്‌ട്രോഎന്ററോളജി സേവനം ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.
തിമിര രോഗത്തിന്റെയും കാഴ്ച സംബന്ധമായ അസുഖങ്ങൾ നിർണയിക്കുനതിനായി നേത്ര പരിശോധന വിഭാഗത്തിന്റെ സേവനം ക്യാമ്പിൽ ഉണ്ടായിരിക്കും.
അസ്ഥി രോഗങ്ങളും , നാടി ഞരമ്പുകളുടെ ബുദ്ധിമുട്ടുകൾ നിർണയിക്കാനും , ചികിത്സകൾ ലഭ്യമാക്കുന്നതി നായി അസ്ഥി , നാടി, ഞരമ്പ് വിഭാഗങ്ങളുടെ സേവങ്ങൾ ക്യാമ്പിൽ പ്രയോജനപ്പെടുത്തുക .
കൂടാതെ പനി, ചുമ, മഴക്കാല രോഗങ്ങൾ, കോവിടാനന്തര ചികിത്സക്കായി ഫിസിഷ്യന്റെ സേവനങ്ങളും ക്യാമ്പിൽ
ഉണ്ടായിരിക്കുന്നതാണ്.