പരുമല : സംഹാര സംസ്‌കാരത്തില്‍നിന്നും സംരക്ഷണ സംസ്‌കാരത്തിലേക്ക് നാം വളരണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ ധനസഹായ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരി. ബാവാ. മാനവരാശിയുടെ നിയോഗത്തിലെ ഊന്നലിന് മാറ്റം വരുത്തേണ്ട കാലഘട്ടമാണ്. യുദ്ധവും സ്‌ഫോടനവും പ്രതിധ്വനിക്കുന്ന സംഹാരത്തിന്റെ വൈകൃതമായ സംസ്‌കാരത്തിലേക്ക് വഴുതിവീഴാതെ മറ്റുള്ളവര്‍ക്ക് സംരക്ഷകരാകാന്‍ കഴിയണം.
വിവാഹ സഹായ പദ്ധതിയുടെ അദ്ധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, ഫാ. മാത്യു ഏബ്രഹാം,
കണ്‍വീനര്‍ എ.കെ.ജോസഫ്, ഫാ. ജോസഫ് ശാമുവേല്‍ തറയില്‍, ഫാ. ഡോ. ഗീവര്‍ഗീസ് വെട്ടിക്കുന്നേല്‍, ജോണ്‍ കെ. മാത്യു, മാത്യു ജി. മനോജ്, അഡ്വ. സജി ചൊവ്വല്ലൂര്‍, അലക്‌സ് മണപ്പുറം, കുര്യന്‍ ഏബ്രഹാം, ജേക്കബ് ഉമ്മന്‍, അഡ്വ. ജി. ഏബ്രഹാം, ശമുവേല്‍ തോമസ്, ജോസ് വി. ജോര്‍ജ്ജ്, പി.ജി.മാത്യു എന്നിവര്‍ പ്രസംഗിച്ചു.