ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെപ്പോലും അലട്ടുന്ന ഒന്നാണ് പ്രമേഹം എന്നത്. കുട്ടികളില്‍ പോലും ഇന്ന് പ്രമേഹം കണ്ടുവരുന്നു. പണ്ട് ഇത് ഒരുവിധം പ്രായമായവരില്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് ഇത് ചെറുപ്പത്തില്‍ തന്നെ പലരേയും അലട്ടുന്ന ഒന്നായി മാറിയിരിയ്ക്കുന്നു. ജീവിതശൈലികളും ഭക്ഷണപ്രശ്നങ്ങളുമാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമായിരിയ്ക്കുന്നത്. അനാരോഗ്യകരമായ ജീവിതരീതികളും വ്യായാമക്കുറവുമെല്ലാം പലര്‍ക്കും ചെറുപ്പത്തിലേ തന്നെ ഈ രോഗം വരാനുള്ള വഴി തുറക്കുന്ന ഘടകങ്ങളായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്.
പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ നിയന്ത്രിച്ചു നിര്‍ത്തുകയെന്നതാണ് നടക്കൂ. ഈ രോഗം മൂര്‍ഛിച്ചാല്‍ ഇത് ശരീരത്തിലെ അവയവങ്ങളെ ബാധിയ്ക്കുകയും ഇവയെ തളര്‍ത്തുകയും ചെയ്യും. ഹൃദയാഘാതം വരെയുളള പ്രശ്നങ്ങളിലേയ്ക്ക് ഇവ നയിക്കുന്നു. ഇതിനാല്‍ തന്നെ പ്രമേഹം വരാതെ തടയുകയെന്നത് പ്രധാനം. വന്നാല്‍ ഇത് കൃത്യമായി നിയന്ത്രിച്ച് നിര്‍ത്തുകയെന്നതും ഏറെ പ്രധാനം തന്നെയാണ്. പ്രത്യേകിച്ചും പാരമ്പര്യമായി ഈ രോഗമെങ്കില്‍ ഇത് വരാന്‍ രോഗസാധ്യതയേറെയാണ്. പ്രമേഹത്തിന് പല വീട്ടുവൈദ്യങ്ങളും പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്നു. ഇത്തരം ചിലത് പരീക്ഷിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ ഒന്നാണ് പാഷന് ഫ്രൂട്ട്.
പ്രമേഹ രോഗികള്‍ക്ക്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഞ്ഞനിറത്തിലെ കട്ടിയുള്ള പുറന്തോടോട് കൂടിയ ഈ പഴവര്‍ഗം ഏറെ സ്വാദും പോഷകഗുണവും അടങ്ങിയ ഒന്നാണ്. എല്ലാ പഴവര്‍ഗങ്ങളും പ്രമേഹ രോഗികള്‍ക്ക് ഗുണകരമല്ല. എന്നാല്‍ ഈ പഴം പ്രമേഹത്തിന് നല്ല മരുന്നാണ്. ഇതിന്റെ ഇല കൊണ്ട് പ്രമേഹത്തിനുള്ള ഒറ്റമൂലി ഉണ്ടാക്കുകയും ചെയ്യാം. ഇതിന്റെ തളിരിലയും മൂത്തയിലയും ഒററമൂലിയ്ക്കായി ഉപയോഗിയ്ക്കാം. തളിരിലയെങ്കില് 5 എണ്ണവും മൂത്തയിലയെങ്കില് 3 എണ്ണവും ഉപയോഗിയ്ക്കാം.
ഇത് തയ്യാറാക്കാനും എളുപ്പമാണ്. ഒരു ലിറ്റര്‍ വെള്ളമെടുത്ത് ഇതിലേയ്ക്ക് ഈ ഇലകള്‍ കഴുകി ഇടുക. ഇത് കുറവ് തീയില്‍ തിളപ്പിയ്ക്കാം. ഈ വെള്ളം പിന്നീട് വാങ്ങി വയ്ക്കുക. ഈ വെള്ളം മൂന്നു ഭാഗങ്ങളാക്കി മാറ്റി ഒരുഭാഗം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. രണ്ടാമത്തേത് ഉച്ചക്ക് ഭക്ഷണം കഴിഞ്ഞും രാത്രി ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മൂന്നായി അടുത്ത വെള്ളവും കുടിയ്ക്കാം. ഇത് അടുപ്പിച്ച് ചെയ്താലും ദോഷം വരുന്നില്ല.
ഇതിന്റെ പഴവും
ഇതിന്റെ പഴവും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്സ് 30 ആണ്. ഇത് കുറവാണ്. അതായത് രക്തത്തില്‍ ഷുഗര്‍ തോത് ഉയരുന്ന നിരക്ക് കുറവാണ്. ഇതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്ക് ഇത് മിതമായി കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇതിലൂടെയും രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയുന്നു. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം, കരോട്ടിനോയ്ഡുകള്‍, പോളിഫിനോളുകള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ പ്രമേഹ രോഗികള്‍ക്ക് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നു.
കൊളസ്ട്രോളിനും
പ്രമേഹത്തിന് മാത്രമല്ല, കൊളസ്ട്രോളിനും നല്ല മരുന്നാണ് ഇത്. നേരത്തെ വെള്ളം തയ്യാറാക്കിയതില്‍ അല്പം നാരങ്ങാനീര് ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. രക്തക്കുഴലുകള്‍ ശുദ്ധിയാക്കാനും ഇതേറെ വൈറ്റമിന്‍ എ അടങ്ങിയതിനാല്‍ ഈ പഴവും ഇതിന്റെ ഇലയുടെ വെള്ളവുമെല്ലാം കുടിയ്ക്കുന്നത് കണ്ണിനും ചര്‍മത്തിനുമെല്ലാം ഗുണകരമാണ്.
പല തരത്തിലെ ആരോഗ്യഗുണങ്ങളും
പല തരത്തിലെ ആരോഗ്യഗുണങ്ങളും ഈ പഴവും ഇതിന്റെ ഇലയുടെ വെള്ളവും നല്‍കുന്നുമുണ്ട്. ഉറക്കമില്ലായ്മയാണെങ്കില്‍ ഇതില്‍ ചെറുതേന്‍ ഒരു ടീസ്പൂണ്‍ ചേര്‍ത്തിളക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇതിലെ പ്രത്യേക ആല്‍ക്കലോയ്ഡ് ഉറക്കം നല്കാന് സഹായിക്കുന്നു.
ശരീരത്തിലെ ഉപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ ഇത് നല്ലതാണ്. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ആന്റി ക്യാന്‍സര്‍ ഗുണങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണ് ഇത്. അയേണ്‍ സമ്പുഷ്ടമാണ് ഇത്. ഇതിനാല്‍ തന്നെ വിളര്‍ച്ച പ്രശ്നങ്ങള്‍ മാറാന്‍ ഇതേറെ നല്ലതാണ്.