പത്തനംതിട്ട : ചരിത്രത്തിലില്ലാത്ത വിധം കടുത്ത വിലക്കയറ്റം മൂലം പ്രധാന തൊഴിൽ മേഖലയായ നിർമ്മാണ മേഖല നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് നിർമാണസാമഗ്രികൾക്ക് ഉണ്ടായ വിലക്കയറ്റം നിർമ്മാണ പ്രവർത്തികൾക്ക് 35 ശതമാനം വർദ്ധനവ് സംഭവിച്ചുകഴിഞ്ഞു. നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളിൽ 80 ശതമാനവും ഭവന നിർമ്മാണങ്ങൾ ആയതിനാൽ എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കുന്നു.
ഈ വിലവർദ്ധനവിൽ ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ( ലെൻസ് ഫെഡ്) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തുന്ന പ്രതിക്ഷേധ സമരത്തിൻറെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റ് മുന്നിൽ നടത്തിയ ധർണ്ണ യുഡിഎഫ് ചെയർമാൻ വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു.ലെൻസ്ഫെഡ് ജില്ലാ പ്രസിഡണ്ട് അനിൽകുമാർ ജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കുര്യൻ ഫിലിപ്പ്, സുധീർ കെ, കുഞ്ഞുമോൻ കെങ്കിരേത്ത്, രശ്മി വിനോദ്, എസ് ശ്രീകുമാർ , ശ്രീവിദ്യ സുബാഷ് , അനിൽകുമാർ നാരങ്ങാനം, മനോജ് വാസ്തുശില്പ, ജിനു അനുഗ്രഹ, പ്രശാന്ത് പനങ്ങാട്, എന്നിവർ സംസാരിച്ചു.
നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം സർക്കാർ ഇടപെടുക : ലെൻസ് ഫെഡ്
Advertisements