തിരുവല്ല: പത്തനംതിട്ട മാർത്തോമ്മാ ഇടവകയുടെ നവതി ഉദ്ഘാടനം 2022 ഒക്ടോബർ 27 ആം തീയതി ഞായറാഴ്ച
റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ റവ.തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷൻ റവ. ഡോ . തോമസ് മാർ തീത്തോസ് എപ്പികോപ്പാ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവതി പ്രോജക്ടുകളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിർവഹിച്ചു. നഗരസഭ അധ്യക്ഷൻ അഡ്വ.ടി സക്കീർ ഹുസൈൻ നവതി ലോഗോ പ്രകാശനം ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി.വീണാ ജോർജ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.
ഇടവക വികാരി റവ. ഡോ.മാത്യു എം തോമസ്, നവതി ജനറൽ കൺവീനർ ജോർജ്.കെ. നൈനാൻ, വെരി.റവ.സി കെ മാത്യു, റവ.സി വി.സൈമൺ (മാർത്തോമാ സഭ സെക്രട്ടറി )റവ. സി ജേക്കബ് ജോർജ്,പി. കെ.ജേക്കബ്, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.