വിവാദങ്ങൾ കാറ്റിൽ പറത്തി തിരിച്ചു വരവ് ഉജ്ജ്വലമാക്കി കിങ് ഖാൻ … പഠാൻ 1000 കോടി ക്ലബ്ബിൽ

ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ച് കിങ് ഖാന്റെ പഠാൻ. റിലീസ് ചെയ്ത് 27ാം ദിവസമാണ് ചിത്രം ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ച് .

Advertisements

ഇന്ത്യയിൽ നിന്നു 620 കോടിയും ഓവർസീസ് കലക്‌ഷൻ 380 കോടിയുമാണ് പഠാൻ നേടിയത്. ചിത്രത്തിനെതിരെ ഒട്ടേറെ വിവാദങ്ങളും ബഹിഷ്കരണങ്ങളും ഉണ്ടായെങ്കിലും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം മാത്രം 106 കോടിയോളമാണ് നേടിയത്. ഇന്ത്യയില്‍ ആദ്യദിനം 57 കോടിയായിരുന്നു കലക്‌ഷൻ. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കലക്‌ഷൻ കൂടിയായിരുന്നു ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആഗോളതലത്തിൽ 700 കോടി രൂപയാണ് ചിത്രം നേടിയത്. പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം ആണ് സ്വന്തമാക്കിയിരിക്കുന്നത്. 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

250 കോടിയാണ് പഠാന്റെ മുതല്‍മുടക്ക്. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ ഏബ്രഹാം വില്ലൻ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയാകുന്നു.

നിലവിൽ ആയിരം കോടി നേടുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് പഠാനിപ്പോള്‍. പ്രശാന്ത് നീലിന്റെ കെജിഎഎഫ് ചാപ്റ്റര്‍ 2, രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍, ആമിർ ഖാന്റെ ദംഗല്‍ എന്നിവയാണ് പഠാന് മുന്നിലുള്ള സിനിമകൾ.

കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ബോളിവുഡ് ചിത്രമായും ‘പഠാൻ’ മാറി. ആമിർ ഖാൻ ചിത്രം ‘ദങ്കലി’ന്റെ റെക്കോർഡ് ആണ് പഠാൻ തകർത്തത്. ചിത്രം ഇതുവരെ 15.85 കോടിയാണ് കേരളത്തിൽ നിന്നും വാരിക്കൂട്ടിയത്.

Hot Topics

Related Articles