മല്ലപ്പള്ളി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പോരാട്ടത്തിന് കരുത്ത് ആർജിക്കുകയാണ് വര്‍ത്തമാന കാലത്ത് തൊഴിലാളി സംഘടനകള്‍ ചെയ്യേണ്ടതെന്ന് എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഡി. സജി പറഞ്ഞു. എ ഐ ടി യു സി എഴുമറ്റൂര്‍ മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. തൊഴിലാളി വർഗ്ഗം ത്യാഗപൂർണ്ണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും കരി നിയമങ്ങൾ ഉപയോഗിച്ച് നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ. ഇത്തരം നടപടികൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്നും അദേഹം പറഞ്ഞു. സി പി ഐ എഴുമറ്റൂര്‍ മണ്ഡലം അസി. സെക്രട്ടറി അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. സി പി ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീശ്, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാം, കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ ആര് കരുണാകരന്, ജെയിംസ് ജോണ്‍, പി ടി മാത്യു, പി പി സോമന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജെയിംസ് ജോണ്‍(പ്രസിഡന്റ്), പി എസ് ജോര്‍ജ്, ബിജു ചെറുകോല്‍ (വൈസ് പ്രസിഡന്റുമാര്‍), അനീഷ് ചുങ്കപ്പാറ (സെക്രട്ടറി), ഷിബു ലൂക്കോസ്, രാജു തോമസ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണം: ഡി സജി
![IMG_20221206_155428](https://jagratha.live/wp-content/uploads/2022/12/IMG_20221206_155428-696x345.jpg)