അടൂർ : ഓണം ഒരുമയുടെ ആഘോഷമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്രത്തോളം പാരമ്പര്യവും സംസ്കൃതിയും വിളിച്ചോതുന്ന മറ്റൊരു ഉത്സവവും ലോകത്ത് എവിടെയും കാണാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. അടൂരിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. സെപ്റ്റംബർ 9 മുതൽ 12 വരെ നീണ്ട് നിൽക്കുന്ന പരിപാടിക്കാണ് ഗാന്ധി സ്മൃതി മൈതാനിയിൽ തുടക്കമായത്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് ഓണാഘോഷം 2022 സംഘടിപ്പിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ ഡി സജി അധ്യക്ഷത വഹിച്ചു. വൈസ്ചെയർപേഴ്സൺ ദിവ്യാറെജി മുഹമ്മദ്, ആർ തുളസീധരൻ പിള്ള, രേഖ അനിൽ, ശ്രീനാദേവിക്കുഞ്ഞമ്മ, റോണി പാണന്തുണ്ടിൽ, അജി പി വർഗ്ഗീസ്, ബീന ബാബു, സിന്ധു തുളസിധരക്കുറുപ്പ്, എം അലാവുദിൻ, പി ബി ഹർഷകുമാർ, അഡ്വ എന്ന മനോജ്,ഏഴംകുളം നൗഷാദ്, റ്റി മുരുകേഷ്, ഉമ്മൻ തോമസ്, സജു മിഖായേൽ, വർഗീസ് പേരയിൽ, ജയൻ അടൂർ, രാജൻ സുലൈമാൻ, അനിൽ നെടുമ്പള്ളി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന്
ഭാരത് ഭവന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ നടന്നു. ഇതിൽ അഞ്ച് സംസ്ഥാനങ്ങളിലെ കലാസംഘങ്ങൾ പങ്കെടുത്തു.
ഫോക് ലോർ അക്കാദമിയുടെ കലാപരിപാടികൾ സെപ്റ്റംബർ 10 ന് വൈകുന്നേരം അഞ്ച് മണിക്ക് അഡ്വ. കെ.യു.ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരളാ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലവ്‌ലിൻ തുടങ്ങിയവർ പങ്കെടുക്കും. അടൂർ അംബുജം അവതരിപ്പിക്കുന്ന തിരിഉഴിച്ചിൽ കളംപാട്ട്, വിപിൻ പുലവാൻ അവതരിപ്പിക്കുന്ന തോൽപാവക്കൂത്തും വൈകുന്നേരം ആറിന് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബർ 11 ഞായറാഴ്ച രാവിലെ 11ന് ഫോക് ലോർ അക്കാദമിയുടെ കലാപരിപാടികളും വൈകിട്ട് ആറിന് മാരായമുട്ടം ജോണിയുടെ കഥാപ്രസംഗവും രാഹുൽ കൊച്ചാപ്പിയുടെ നാടൻപാട്ടും നടക്കും.
സെപ്റ്റംബർ 12 ന് വൈകുന്നേരം മൂന്നിന് അടൂർ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ഗാന്ധി സ്മൃതി മൈതാനിയിലേക്ക്
ഓണം സമാപന ഘോഷയാത്ര നടക്കും.
സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. കലാസന്ധ്യ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, എം എൽ എ മാരായ അഡ്വ മാത്യു ടി തോമസ്, അഡ്വ കെ.യു. ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, സിനിമാ താരങ്ങളായ മധുപാൽ, ജയൻ ചേർത്തല, മോഹൻ അയിരൂർ തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം 6.30 ന് കുട്ടനാട് കണ്ണകി ഗ്രൂപ്പിന്റെ പുന്നപ്ര മനോജും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നാടൻപാട്ട് മെഗാ ഷോ നടക്കും.