പത്തനംതിട്ട: ചിറ്റാർ ആങ്ങമൂഴി- കക്കി – വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. തടസം നീക്കുന്നതിന് ജെസിബി ഉപയോഗിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗം ശ്രമം തുടങ്ങി. അതേസമയം, വാല്‍വ് ഹൗസിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.
Advertisements