ആറന്മുള നിയോജക മണ്ഡലത്തിൽ 1.88 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എയുമായ വീണാ ജോർജ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകളുടെ കലുങ്കുകളുടെയും, സംരക്ഷണ ഭിത്തികളുടെ നിർമ്മാണം, ഡ്രെയിനേജ് സംവിധാനം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
Advertisements
അനുമതി ലഭിച്ച പ്രവൃത്തികൾ
- കരീലമുക്ക് -ഓതറ റോഡ് കലുങ്ക് പുനർനിർമ്മാണം – 12 ലക്ഷം
- ആത്മാവ് -കുരിശുകവല കലുങ്ക് പുനർനിർമ്മാണം – 12 ലക്ഷം
- ചിറക്കാല -ഇലന്തൂർ റോഡ് കലുങ്ക് പുനർനിർമ്മാണം – 10 ലക്ഷം
- ഊന്നുകൽ -മുറിപ്പാറ റോഡ് കലുങ്കിന്റെയും , സംരക്ഷണഭിത്തിയുടെയും നിർമ്മാണം. – 20 ലക്ഷം
- വട്ടക്കാവ് -നെല്ലിക്കാല റോഡ് കലുങ്ക് നിർമ്മാണം – 22 ലക്ഷം
- മഠത്തുംപടി – കണമുക്ക് റോഡ് കലുങ്ക് നിർമ്മാണം – 20 ലക്ഷം
- തിരുവല്ല – കുമ്പഴ റോഡ് കലുങ്ക് നിർമ്മാണം – 12 ലക്ഷം
- ഊന്നുകൽ – കാരാച്ചേരി – വെട്ടത്തേത്തു പടി – എൻ.എസ്.എസ് കരയോഗം റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം – 25 ലക്ഷം
- റിംഗ് റോഡ് ഡ്രെയിനേജ് നിർമ്മാണം – 20 ലക്ഷം
- തിരുവല്ല – കുമ്പഴ റോഡ് ഡ്രെയിനേജ് നിർമ്മാണം – 25 ലക്ഷം
- പന്തളം – ആറന്മുള റോഡ് പുതിയ ഡ്രെയിനേജ് നിർമ്മാണം – 10 ലക്ഷം