പത്തനംതിട്ട : രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എ ഐ സി സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നിന്ന് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി പതിനായിരം കോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ ഭാരത് ജോഡോ യാത്രാ സംഘാടക സമിതി യോഗം തീരുമാനിച്ചു.
അടൂർ, കോന്നി, ആറന്മുള, റാന്നി നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ 12-ാം തീയതി വൈകിട്ട് 4 മണി മുതൽ 7 മണി വരെ തിരുവനന്തപരും ജില്ലയിലെ ശ്രീകാര്യത്തുനിന്നും കഴക്കൂട്ടം വരേയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർ സെപ്റ്റംബർ 17 ന് വൈകിട്ട് 4 മണി മുതിൽ 7 മണി വരെ ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്ന് ചേപ്പാട് വരേയുമാണ് ഭാരത് ജോഡോ യാത്രയിൽ പങ്കാളികളാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിൽ 79 മണ്ഡലങ്ങളിലെ 1080 ബൂത്തുകളിൽ നിന്നുള്ള പ്രവർത്തകർ ഭാരത് ജോഡോ യാത്രയിൽ അണിനിരക്കും. ഇതിനായി മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബസ്സുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള നിരവധി വാഹനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്.
ഭാരത് ജോഡോ യാത്ര സംബന്ധിച്ച് പ്രവർത്തനങ്ങൾ ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളിൽ സ്വാഗത സംഘങ്ങൾ രൂപീകരിച്ച് ഊർജ്ജിതമായി നടത്തി വരുന്നു. സംഘാടക സമിതി യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റും, ഭാരത് ജോഡോ യാത്ര സംഘാടക സമിതി ചെയർമാനുമായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ബാബു ജോർജ്ജ്, കൺവീനർ എ ഷംസുദ്ദീൻ വിവിധ കമ്മിറ്റികളുടെ ചെയർമാന്മാരും കൺവീനർമാരുമായ വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ ജാസിംകുട്ടി, സുനിൽ എസ് ലാൽ, റോജി പോൾ ഡാനിയേൽ, സുനിൽ കുമാർ പുല്ലാട് എന്നിവർ പ്രസംഗിച്ചു.
രാജ്യത്തെ ഭിന്നിപ്പിക്കുവൻ ശ്രമിക്കുന്ന വിദ്വേഷ ശക്തികൾക്കെതിരായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്ര ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതായി ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിവസങ്ങളിൽ തന്നെ വ്യക്തമായതായും ഭാരത് ജോഡോ യാത്ര ഇൻഡ്യാ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആന്റോ ആന്റണി പറഞ്ഞു. എ ഐ സി സി, കെ പി സി സി നിർദ്ദേശ പ്രകാരം സംബൂർണ്ണമായി ഗ്രീൻ പ്രോട്ടോക്കേൾ പാലിച്ചായിരിക്കും ഭാരത് ജോഡോ യാത്രയിൽ പ്രവർത്തകർ പങ്കെടുക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.