തിരുവല്ല : ലഹരിക്കെതിരെ തൊഴിലാളി കവചം സൃഷ്ടിച്ചുകൊണ്ട് സി ഐ റ്റി യു -വിൻറെ നേതൃത്വത്തിൽ വിവിധ ഏരിയ കേന്ദ്രങ്ങളിൽ മനുഷ്യ ചങ്ങല തീർത്തു.
Advertisements
പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടത്തിയ ലഹരിക്കെതിരെ തൊഴിലാളി കവചം സി ഐ റ്റി യു ഏരിയ സെക്രട്ടറി കെ അനിൽ കുമാർ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി പി ബി ഹർഷ കുമാർ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ കമ്മിറ്റി അംഗം എൻ സജികുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എം വി സഞ്ജു, എം ജെ രവി, ടി പി രാജേന്ദ്രൻ, പി ജി പ്രസാദ്, ശ്യാമ ശിവൻ, ഇ കെ ബേബി എന്നിവർ സംസാരിച്ചു.