ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഇങ്ങനെ

യോഗപരിശീലനം : കൂടിക്കാഴ്ച 28 ന്

Advertisements

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന രണ്ടാം ബാല്യം എന്ന വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനുളള കൂടികാഴ്ച ഈ മാസം 28 ന് രാവിലെ 10 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. യോഗ്യത- ബിഎന്‍വൈഎസ്/ബിഎഎംഎസ്/എം.എസ്.സി യോഗ/ പിജി ഡിപ്ലോമ ഇന്‍ യോഗ/ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന യോഗ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡേറ്റയും സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2610016, 9188959679.

                    -------------------------------

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ അഭിമുഖം ഒക്ടോബര്‍ ആറിന്

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. യോഗ്യത – ബിഎസ്സി എംഎല്‍ടി/ഡിഎംഎല്‍ടി (ബ്ലഡ് ബാങ്ക് പരിചയം ഉളളവര്‍ക്ക് മുന്‍ഗണന). ഫോണ്‍ : 0468 2222364.

                         ----------------------------------

വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സതേണ്‍ റീജിയന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാര്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കും. താത്പര്യമുള്ള വിമുക്തഭടന്മാര്‍ വിശദ വിവരങ്ങള്‍ക്കും , നിര്‍ദ്ദേശങ്ങള്‍ക്കുമായി www.aai.aero എന്ന വെബ്സൈറ്റില്‍ under the tab ‘CAREERS’ സന്ദര്‍ശിച്ച് അര്‍ഹമായ യോഗ്യതയുള്ള പക്ഷം അപേക്ഷ ഓണലൈന്‍ വഴി സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.

                        --------------------------------

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 27 ന്

ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, വെല്‍ഡര്‍, ടൂള്‍ ആന്റ് ഡൈ മേക്കര്‍, മെക്കാനിക്ക് ട്രാക്ടര്‍, വയര്‍മാന്‍, മെക്കാനിക് ഡീസല്‍, മെക്കാനിക്ക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ്, സര്‍വേയര്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10 ന് നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. യോഗ്യത – എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍: 0479 2452210.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.