*ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് സീറ്റ് ഒഴിവ്*
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്കീം പ്രകാരം ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.റ്റി വിഭാഗത്തിനായി ഒഴിവുളള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐ.ടി.ഐ പ്രവേശനത്തിന് ഓഫ്ലൈന് ആയി സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 04682259952, 9495701271, 9995686848.
————————————————-
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
*സൗജന്യ പരിശീലനം*
പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര് എസ്ഇ റ്റി ഐ) ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്സ്റ്റാലേഷന്, സര്‍വീസിംഗ് കോഴ്്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330010232, 04682 2270243.
——————————————
*സമ്പൂര്‍ണ ശുചിത്വ പദ്ധതി: സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചു*
പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ച് നിര്‍മ്മല ഗ്രാമം – നിര്‍മ്മല നഗരം – നിര്‍മ്മല ജില്ല എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാമൂഹ്യ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരെ സഹകരിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന റിസോഴ്സ് പേഴ്സണ്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തയാറുള്ള സന്നദ്ധപ്രവര്‍ത്തകര്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ജില്ലാ ശുചിത്വ മിഷനിലോ, ജില്ലാ പഞ്ചായത്ത് ഓഫീസിലോ അപേക്ഷ നല്‍കണം. ശുചിത്വ മിഷന്: [email protected], ജില്ലാ പഞ്ചായത്ത് : [email protected].
——————————————————-