പത്തനംതിട്ട ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 264871 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 127 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262185 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 432 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 422 പേര്‍ ജില്ലയിലും,
10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം
1.ഏഴംകുളം 6
2.അയിരൂര്‍ 5
3.മല്ലപ്പളളി 5
4.പത്തനംതിട്ട 5
5.വെച്ചൂച്ചിറ 5
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1609 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.