ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഇങ്ങനെ

സ്‌പോട്ട് അഡ്മിഷന്‍ ഇന്നും കൂടി

ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക്ക് കോളേജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം.
25001 മുതല്‍ 50000 വരെ റാങ്ക് ഉള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. മുസ്ലിം, വിശ്വകര്‍മ്മ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം, ഈഴവ, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യന്‍, വിഎച്ച്.എസ്.സി, പട്ടികജാതി എന്നീ വിഭാഗത്തിലെ റാങ്ക് 60000 വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.
അപേക്ഷയ്‌ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ലിപ്പ് എന്നിവയമായും മറ്റ് പോളിടെക്‌നിക്ക് കോളേജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീതുമായും ഹാജരാക്കണം. രാവിലെ 9 മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍ സമയം.

Advertisements
                                 ---------------

എംബിഎ സ്പോട്ട് അഡ്മിഷന്‍

യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി പാസായ ജനറല്‍ വിഭാഗത്തിനും, 48 ശതമാനം മാര്‍ക്കോടെ പാസായ ഒബിസി വിഭാഗത്തിനും, പാസ്മാര്‍ക്ക് നേടിയ എസ്‌സി/എസ് റ്റി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കെ മാറ്റ്, സി മാറ്റ്, ക്യാറ്റ് തുടങ്ങിയ യോഗ്യതാപരീക്ഷകള്‍ പാസാകാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അഡ്മിഷന്‍ നേടുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യുഐഎം അടൂര്‍ സെന്ററില്‍ ഈ മാസം 13,14 തീയതികളില്‍ ഹാജരാകണം. ഫോണ്‍: 9746 998 700, 9946 514 088, 9400 300 217.

                                 ---------------

അപ്രന്റീസ് നിയമനം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താനൂര്‍ സിഎച്ച് എം കെ എം.ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതകളാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഈ മാസം 14 ന് രാവിലെ 10ന് കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ 2023 മാര്‍ച്ച് 31 വരെ അപ്രന്റീസ്ഷിപ്പില്‍ താല്‍ക്കാലികമായി നിയമിക്കും.

                                --------------

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : എം.എസ്.സി മാത്സ് (55 ശതമാനം), നെറ്റ്. താത്പര്യമുളളവര്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 14ന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0473 5 266 671.

                                --------------

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിസിഎ, പിജിഡിസിഎ, ഓട്ടോകാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍ : 8078 140 525, 2 961 525, 2 785 525.
വനിതകള്‍ക്ക് സ്വയം തൊഴില്‍വായ്പ
പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപവരെ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടെ ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഓഫീസ്, പണിക്കന്റത്ത് ബില്‍ഡിംഗ്, രണ്ടാം നില, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ അയക്കണം. ഫോണ്‍ : 8281 552 350.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.