ഇരവിപേരൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.
8 ആം വാർഡിൽ മുളങ്കൂട്ടത്തിൽ ഭാഗത്തു നിന്നും 25 കുടുബംങ്ങളെ എൻഎസ്എസ് കെയുപിഎസ് കിഴക്കനോതറയിലും,
13-ാം വാർഡിൽ ചെങ്ങാമണ്ണിൽ കോളനിയിലെ 10 കുടുബംങ്ങളെ ദേവിവിലാസം ഗവണ്മെന്റ് എൽപി സ്കൂളിലും. 15-ാം വാർഡിലെ കാഞ്ഞിരംകുന്നത്തു ഭാഗത്തുള്ള 5 കുടുംബങ്ങളെ കാരുവള്ളി ഗവണ്മെന്റ് എൽപി സ്കൂളിലും മാറ്റി പാർപ്പിച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ആശ എസ് ദാസ്, ഡെപ്യൂട്ടി ഡിഎംഓ ഡോ.നന്ദിനി, എപ്പിടെമിയോളജിസ്റ്
ഡോ. പ്രിൻസ്, ഡിസ്ട്രിക്ട് മാസ്സ് മീഡിയ അംഗങ്ങൾ, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിൻസൻ വർഗീസ്, 8-ാം വാർഡ് മെമ്പർ സതീഷ് കുമാർ, സെക്രട്ടറി സുജാ കുമാരി, വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി താഹസിൽദാർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു വേണ്ട നടപടി ക്രമങ്ങൾ ചെയ്യ്തു.
ക്യാമ്പിലേക്ക് വേണ്ട ഭക്ഷണം ഗിൽഗാൽ ആശ്വാസഭവൻ മാനേജിങ് ഡയറക്ടർ ജേക്കബ് ജോസഫിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യ്തു.