പുല്ലാട്: തെറ്റുപാറ – അഞ്ചു പുരയ്ക്കൽ പ്രദേശത്ത് 104 വർഷമായി താമസിച്ചു വരുന്ന 11- ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്കെറ്റിയു ഇരവിപേരുർ ഏരിയാ കമ്മറ്റി നേതൃത്വത്തിൽ നടത്തുവാൻ പോകുന്ന സമര പ്രഖ്യാപന കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡൻ്റ് ഷിജു പി കുരുവിള അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ , പ്രസിഡൻ്റ് പി എസ് കൃഷ്ണകുമാർ യൂണിയൻ ഏരിയാ സെക്രട്ടറി കെ സോമൻ, സിപിഐ എം ജില്ലാ കമ്മറ്റി അംഗം പീലിപ്പോസ് തോമസ്, സിപിഐ എം ആക്ടിംഗ് ഏരിയാ സെക്രട്ടറി പി സി സുരേഷ് കുമാർ, എൽസി സെക്രട്ടറി സി എസ് മനോജ്, യൂണിയൻ മേഖലാ സെക്രട്ടറി സുരേഷ് കുമാർ, സുബീഷ് രാജൻ എന്നിവർ സംസാരിച്ചു.