പത്തനംതിട്ടയിൽ നിന്നും ആദ്യമായി ആകാശവാണി എഫ് എം റേഡിയോ പ്രക്ഷേപണം

പത്തനംതിട്ടയിൽ നിന്നും ആദ്യമായി ആകാശവാണി എഫ് എം റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു . പുതിയ എഫ്.എം റേഡിയോ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ. ഈ മാസം അവസാനത്തോടെ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും. ദൂരദർശൻ റിലേ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന ഓമല്ലൂർ പഞ്ചായത്തിലെ മണ്ണാറമലയിലെ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ എല്ലാ റേഡിയോ സ്റ്റേഷനുകളും ദൂരദർശൻ റിലേ സ്റ്റേഷനുകളും നിർത്തുവാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനമെടുത്തിരുന്നു. ഇതേ തുടർന്ന് ആന്റോ ആന്റണി എം.പി പത്തനംതിട്ട റിലേ സ്റ്റേഷനിൽ പുതിയ എഫ്.എം സ്റ്റേഷൻ അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്മെന്റിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഫലമായി പുതിയ എഫ്.എം സ്റ്റേഷനായി പത്തനംതിട്ട തീരുമാനിക്കുകയാണ് ഉണ്ടായത്.
കെട്ടിട പുനരുദ്ധാരണം പൂർത്തിയായി. എഫ്.എം ഫ്രീക്വൻസി അനുവദിച്ചു. ഇലട്രിക്കൽ ജോലികൾ പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ ലഭിച്ചു. ആറോളം ജീവനക്കാരെ നിലനിർത്തി പുതിയ എഫ്.എം.സ്റ്റേഷൻ പ്രവർത്തന ആരംഭിക്കുമെന്നും എം.പി അറിയിച്ചു.

Advertisements

Hot Topics

Related Articles