അധ്യാപക ഒഴിവ്
പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ കോമേഴ്‌സ് വിഭാഗത്തിലുള്ള താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ ഈ മാസം 10ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 222 5777, 9400 863 277.
ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആര്‍.ഡി സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കിട്ടുള്ളവര്‍ക്കും, അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഐ.എച്ച്.ആര്‍.ഡി കോളേജില്‍ നേരിട്ടെത്തി സ്പോട്ട് അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ്, മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ദൂരെയുള്ള വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ, താഴെ പറയുന്ന നമ്പറുകളില്‍ കോളേജുമായി ബന്ധപ്പെടുകയോ ചെയ്യണം.
മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര – 8547005081, മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ് – 8547005084, മോഡല്‍ പോളിടെക്നിക് കോളേജ്, മാള – 8547005080, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ – 8547005035, മോഡല്‍ പോളിടെക്നിക് കോളേജ്, കുഴല്‍മന്നം- 8547005086, മോഡല്‍ പോളിടെക്നിക് കോളേജ്, വടകര- 8547005079, മോഡല്‍ പോളിടെക്നിക് കോളേജ്, കല്ല്യാശ്ശേരി – 8547005082, മോഡല്‍ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി – 8547005083.
-----------------
സ്പോട്ട് അഡ്മിഷന്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് അഡ്മിഷന്‍ നല്‍കുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി ഒക്ടോബര്‍ 30. ഫോണ്‍: 0468 2259952, 9495701271, 9995686848.
--------------------
എം.സി.എ സ്പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍, ചേര്‍ത്തല, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് എം.സി.എ കോഴ്സ് പ്രവേശനത്തിനായി ജനറല്‍/റിസര്‍വേഷന്‍ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. ഡിഗ്രി തലത്തിലോ, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ് പഠിക്കുകയും ഡിഗ്രിക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും ലഭിക്കുകയും (റിസര്‍വേഷന്‍ സീറ്റ്- 45ശതമാനം) ചെയ്തവര്‍ക്ക് അപേക്ഷിക്കാം. എല്‍ബിഎസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം. ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ്: 0479 2454125, 2455125 , ചേര്‍ത്തല എഞ്ചിനീയറിംഗ് കോളേജ്: 0478 2552714, 2553416, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ്: 0482 2271737, 2271511.
-----------------
എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) സ്പോട്ട് അഡ്മിഷന്‍
കിറ്റ്സില്‍ കേരളാ സര്‍വകലാശാലയുടെ കീഴില്‍ എഐസിറ്റിഇ-യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഈ മാസം 10-ന് രാവിലെ 10 ന് നടക്കും. 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്സിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 9446529467/ 9447013046, 0471 2329539, 2327707.
-----------------
ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ പരിശീലനം
കേന്ദ്ര സര്‍ക്കാരിന്റെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് സ്വയം സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്യ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഈ മാസം 10ന് ചക്കയുടെ മൂല്യ വര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ഇന്ന് (ഒക്ടോബര്‍ 7) വൈകുന്നേരം അഞ്ചിന് മുന്‍പ് 8078572094 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി വിജ്ഞാന കേന്ദ്ര മേധാവി അറിയിച്ചു .