കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും: അപകട സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം

കക്കി- ആനത്തോട് ഡാം ഇന്ന് രാവിലെ 11ന് തുറക്കും. സംസ്ഥാന റൂൾലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സാഹചര്യങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തി. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വിവരം മാധ്യമങ്ങളിലൂടെ ഉൾപ്പെടെ അറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതുമൂലമുള്ള അപകട സാധ്യത കണക്കിലെടുത്ത് പമ്പാ നദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതും ഉപയോഗിക്കുന്നതും സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.