2024 ൽ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തും: കോന്നി നിയോജക മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതി ടെൻഡർ
ഉടൻ

കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തികൾ 11 പഞ്ചായത്തിലും ഒക്ടോബർ 30 നു മാസത്തോടെ ടെൻഡർ ചെയ്യുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കളക്ടറേറ് കോൺഫറൻസ് ഹാളിൽ ചേർന്ന
കേരള വാട്ടർ അതോറിറ്റി ചെയർമാൻ പ്രണബ് ജ്യോതി നാഥ് ഐഎഎസ് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ വെങ്കട്ടസപതി ഐ എ എസ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ്,എന്നിവരുടെയും
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.

Advertisements

കോന്നി നിയോജകമണ്ഡലത്തിൽ 59953 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 625.11 കോടി രൂപയാണ് ചിലവഴിക്കുന്നത്. യുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻ സ്ഥാപിക്കുന്നതിനും ടാങ്ക് സ്ഥാപിക്കുന്നതിനും റവന്യൂ പുറമ്പോക്ക് ഏറ്റെടുത്ത് ഉപയോഗിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ കളക്ടർക്ക് കത്ത് നൽകണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.
റവന്യൂഭൂമി ലഭ്യമാകാത്ത ഇടങ്ങളിൽ പഞ്ചായത്തുകൾ പദ്ധതി വെച്ച് ഭൂമി വാങ്ങുവാനും എംഎൽഎ നിർദ്ദേശിച്ചു. പദ്ധതി ടെണ്ടർ ചെയ്യാൻ അഡ്വാൻസ് പൊസിഷൻ നൽകാനും തീരുമാനിച്ചു. പദ്ധതിയുടെ സർവ്വേ നടപടികൾ നടക്കുമ്പോൾ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലെയും റോഡുകളിൽക്കൂടി പൈപ്പ് ലൈൻ പോകുന്നത് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. പരമാവധി വേഗത്തിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കണമെന്ന് എംഎൽഎ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രമാടം പഞ്ചായത്തിൽ 9669 കുടുംബങ്ങളിലേക്ക് 102.8 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്.കുളപ്പാറ, നെടുമ്പാറ, പടപ്പു പാറ, കൊച്ചു മല എന്നിവിടങ്ങളിൽ ടാങ്കും, വ്യാഴി കടവിൽ കിണറും നിർമ്മിക്കും.
ജൂലൈ മാസം
ഒക്ടോബർ 15 നു മാസം എസ്റ്റിമേറ്റ് സമർപ്പിക്കുന്ന പ്രവർത്തി ഒക്ടോബർ 30 നു ടെണ്ടർ നടത്തും.

സീതത്തോട് പഞ്ചായത്തിൽ 5922 കുടുംബങ്ങളിൽ കണക്ഷൻ നൽകുന്നതിന് 51.5 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
സീതത്തോട് നിലക്കൽ പദ്ധതിയുടെ കോട്ടക്കുഴി സീതക്കുഴി ഗുരുനാഥൻ മണ്ണ് ഗുരുമന്ദിരം അളിയൻ മൂക്ക് എന്നിവിടങ്ങളിലെ 5 ടാങ്കും പദ്ധതിയുടെ ഭാഗമാകും.

എട്ടാം ബ്ലോക്ക്, കോട്ടക്കുഴിതടം, തേവർമല, പഞ്ഞിപ്പാറ, ഹരിജൻ കോളനി,ഗവി, മീനാർ, കൊച്ചുപമ്പ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും,
സർവ്വേ നടപടികൾ പൂർത്തീകരിച്ച് ഒക്ടോബർ പതിനഞ്ചിനു ഉള്ളിൽ എസ്റ്റിമേറ്റ് സമർപ്പിക്കും.ഒക്ടോബർ 30 നു ടെണ്ടർ ചെയ്യും.

മലയാലപ്പുഴ പഞ്ചായത്തിൽ 4131 കുടുംബങ്ങളിൽ കണക്ഷന് നൽകുന്നതിനായി.63.28 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്.
മണിയാർ ഡാമിന് സമീപം ആണ് കിണർ സ്ഥാപിക്കുന്നത്.
മോളൂത്ര മുരുപ്പ്,
കാഞ്ഞിരപ്പാറ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. രണ്ടു സ്ഥലങ്ങളിലും പഞ്ചായത്ത് സ്വകാര്യഭൂമി വിലകൊടുത്തു വാങ്ങും.
സർവ്വേ നടപടികൾ പൂർത്തീകരിച്ച് ഒക്ടോബർ 15ന് എസ്റ്റിമേറ്റ് സമർപ്പിക്കും. ഒക്ടോബർ 30 നു ടെൻഡർ ചെയ്യും.

മൈലപ്ര പഞ്ചായത്തിൽ 2839 കുടുംബങ്ങൾക്ക് കണക്ക് നൽകുന്നതിനായി 36.11 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭ്യമായിരിക്കുന്നത്. മണിയാർ ഡാമിനു സമീപ സ്ഥാപിക്കുന്ന കിണറിൽ നിന്നുള്ള ശുദ്ധജലം ആണ് ഉപയോഗിക്കുന്നത്. വല്യന്തി കാറ്റാടി ചീങ്കൽതടം എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. ടാങ്കുകൾ സ്ഥാപിക്കാനായി സ്വകാര്യ ഭൂമി പഞ്ചായത്ത് വിലകൊടുത്തു വാങ്ങും.
സർവ്വേ പൂർത്തീകരിക്കുന്ന പദ്ധതി ഒക്ടോബർ 15 നു എസ്റ്റിമേറ്റ് സമർപ്പിച്ചു ഒക്ടോബർ മാസം 30 നു ടെൻഡർ ചെയ്യും.

വള്ളിക്കോട് പഞ്ചായത്തിൽ 3311 കുടുംബങ്ങളിൽ കണക്ക് നൽകുന്നതിനായി 16.60 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. സർവ്വേ നടപടികൾ പൂർത്തീകരിച്ചു
ഒക്ടോബർ 15 എസ്റ്റിമേറ്റ് സമർപ്പിക്കും. ഒക്ടോബർ 30 നു പദ്ധതി ടെൻഡർ ചെയ്യും.

തണ്ണിത്തോട് പഞ്ചായത്തിൽ 2841 കുടുംബങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിന് 17.54 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭ്യമായിരിക്കുന്നത്.
പദ്ധതി സർവേ പൂർത്തിയാക്കി എസ്റ്റിമേറ്റ് സമർപ്പിച്ചു ടെണ്ടർ നടപടിയായിട്ടുണ്ട്.
ഏനാദിമംഗലം പഞ്ചായത്തിൽ എണ്ണായിരത്തി മുപ്പത്തിഒന്ന് കുടുംബങ്ങൾക്ക് ആയി 105 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്.
കല്ലടയാറ്റിൽ പട്ടാഴി കടുവ തോട്ടിൽ കിണർ സ്ഥാപിച്ചു ഏനാദിമംഗലം ചായലോട് ഒന്നര ഏക്കർ സ്ഥലത്ത് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും, മുരുകൻകുന്ന് ചായലോട് എന്നിവിടങ്ങളിൽ ആണ് ടാങ്ക് സ്ഥാപിക്കുക.
ചായലോട് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനായി ലഭിക്കേണ്ട ഒന്നര ഏക്കർ റവന്യൂഭൂമി 10 ദിവസത്തിനകം റവന്യൂ വകുപ്പിൽ നിന്നും ഉപയോഗ അനുമതി വാങ്ങി എടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് എം എൽ എ.നിർദ്ദേശിച്ചു.
സർവ്വേ പൂർത്തീകരിക്കുവാനും ഒക്ടോബർ 15 നു എസ്റ്റിമേറ്റ് സമർപ്പിക്കുവാനും ഒക്ടോബർ 30 നു പദ്ധതി ടെൻഡർ ചെയ്യും.

കോന്നി ഗ്രാമപഞ്ചായത്തിൽ 3660 കുടുംബങ്ങൾക്ക് നൽകുന്നതിന് 32.29 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്.
പൊന്തനാംകുഴിയിൽ വാട്ടർടാങ്ക് സ്ഥാപിക്കും.
ഇളയാംകുന്നിൽ ഉള്ള ഒന്നരയേക്കർ റവന്യൂ ഭൂമിയിൽ
വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. റവന്യൂ ഭൂമി ലഭ്യമായിട്ടുണ്ട്. സർവേ പൂർത്തിയാക്കി എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതി ഒക്ടോബർ 30 നു ടെണ്ടർ ചെയ്യും.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ 3,688 ശുദ്ധജല കണക്ഷൻ നൽകുന്നതിനായി 37.06 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്.
ഇതിൽ 1027 കുടുംബങ്ങൾക്കുള്ള കുടിവെള്ള കണക്ഷൻ കോന്നി മെഡിക്കൽ കോളേജ് ശുദ്ധജല പദ്ധതിയിൽ നിന്നും ആണ് നൽകുന്നത്. ഇതിനായി 13.5 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർക്ക് സമർപ്പിച്ചു. ബാക്കിയുള്ള 2661 കുടുംബങ്ങൾക്ക് ശുദ്ധജല കണക്ഷൻ നൽകുന്നതിനായി ഇളയാം കുന്നിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്റിൽ നിന്നുമെത്തുന്ന ജലം ഊട്ടുപാറ മുരുപ്പിൽ സ്‌ഥാപിക്കുന്ന ടാങ്കിൽ എത്തിക്കും.
സർവേ നടപടികൾ പൂർത്തീകരിക്കുംഒക്ടോബർ 15 നു എസ്റ്റിമേറ്റ് നൽകും. ഒക്ടോബർ 30 നു പദ്ധതി ടെൻഡർ ചെയ്യും.

കലഞ്ഞൂർ പഞ്ചായത്തിൽ 11700 കുടുംബങ്ങൾക്ക് ശുദ്ധജല കണക്ഷൻ നൽകുന്നതിനായി 116.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ മലനട,പടപ്പാറ അതിരുങ്കൽ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. അതിരുങ്കലും മലനടയിലും പഞ്ചായത്ത് സ്വകാര്യഭൂമി വിലകൊടുത്തു വാങ്ങും.ടാങ്ക് നിർമ്മിക്കുന്ന മലനടയിൽ ലഭ്യമായ ഭൂമി സെപ്റ്റംബർ 20 ന് പഞ്ചായത്ത്‌ ഭൂമി രജിസ്ട്രേഷൻ നടത്തണമെന്ന് എം എൽ എ നിർദ്ദേശിച്ചു.
കലഞ്ഞൂരിൽ സർവ്വേ പൂർത്തീകരിച്ചു നും എസ്റ്റിമേറ്റ് സെപ്റ്റംബർ 15 ന് സമർപ്പിച്ച് ഒക്ടോബർ 30 ന് ടെണ്ടർ ചെയ്യാനും തീരുമാനിച്ചു.

ചിറ്റാർ ഗ്രാമപഞ്ചായത്തിൽ 4667 കുടുംബങ്ങൾക്ക് ശുദ്ധജലവിതരണം നൽകുന്നതിനായി 57.74 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്.
മണിയാർ ഡാം സ്ഥാപിക്കുന്ന ശുദ്ധജല കിണറിൽ നിന്നും എത്തിക്കുന്ന വെള്ളം ചിറ്റാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചു വിതരണം ചെയ്യും. വിവിധ സ്ഥലങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനായി ഭൂമി പഞ്ചായത്ത് വിലകൊടുത്തു വാങ്ങും.
മീൻ കുഴി തടം വലിയകുളങ്ങര വാലി ബോട്ടം, വലിയകുളങ്ങര വാലി ടോപ്പ്, പൂവണ്ണം പതാലിൽ ടോപ്പ്, പൂവ് എണ്ണം പതാലിൽ ബോട്ടം, മൺപിലാവ് പുലയൻ പാറ ടോപ് , മൺ പിലാവ് പുലയൻ പാറ ബോട്ടം, നീലി പിലാവ് മൂന്നാം മല ടോപ്പ്,
നീലി പിലാവ് മൂന്നാം മല ബോട്ടം ,കട്ടച്ചിറ, തെക്കേക്കര ടോപ്പ്, തെക്കേക്കര ബോട്ടം, കൊടുമുടി എന്നിവിടങ്ങളിൽ സ്വകാര്യഭൂമി പഞ്ചായത്ത് വില കൊടുത്തു ഏറ്റെടുക്കും.,ഒക്ടോബർ മാസം 15 നു എസ്റ്റിമേറ്റ് സമർപ്പിക്കും.ഒക്ടോബർ 30 ന് പദ്ധതി ടെണ്ടർ ചെയ്യും.

പദ്ധതി വേഗത്തിൽ നടപ്പിലാക്കുവാൻ വാട്ടർ അതോറിറ്റി പഞ്ചായത്ത്‌ അധികൃതറുടെ യോഗം 15 ദിവസത്തെ ഇടവേളകളിൽ ചേർന്നു പുരോഗതി വിലയിരുത്തുമെന്നു എം എൽ എ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ യോടൊപ്പം
കേരള വാട്ടർ അതോറിറ്റി ചെയർമാൻ പ്രണബ് ജ്യോതി നാഥ് ഐഎഎസ് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ വെങ്കിടേഷ് പതി ഐ എ എസ്, ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ്,
പഞ്ചായത്ത് പ്രസിഡണ്ട് മാരായ രാജഗോപാലൻ നായർ,പി ആർ പ്രമോദ് , ചന്ദ്രിക സുനിൽ, ടി വി പുഷ്പവല്ലി, രേഷ്മ മറിയം റോയി, കുട്ടപ്പൻ, സജി കുളത്തുങ്കൽ,ഡെപ്യുട്ടി കളക്ടർ ബി. ജ്യോതി, കെ ആർ. സുമേഷ്,
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ മാരായ തുളസീധരൻ, സുനിൽ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സികുട്ടീവ് എഞ്ജ്നീയർ ബി. വിനു,
വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ധ്യ, അസിസ്റ്റന്റ് എൻജിനീയർ മാരായ അമ്പു ലാൽ, അനിൽകുമാർ, അനിൽ,ബീന മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles