പത്തനംതിട്ട കൈവരിച്ചത് വലിയ മുന്നേറ്റം
അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ഇതുവരെ
3191 വീടുകള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. വിനീത സോമന് അറിയിച്ചു.
ലൈഫ് മിഷന് രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുള്ളത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മാണമാണ്. ഇതില്‍ അര്‍ഹരായി കണ്ടെത്തി കരാര്‍ വച്ചവരില്‍ 2030 ഗുണഭോക്താക്കള്‍ ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഇതില്‍ ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ള അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 616 പേര് ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു.
ലൈഫ് മിഷന് രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി, കുടുംബങ്ങളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭ്യമാക്കിയിരുന്നു. ഈ ലിസ്റ്റിലുള്ള അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 545 പേര് ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു.
ലൈഫ് മിഷൻ ജില്ലയില്‍ 3191 വീടുകള്‍ പൂര്‍ത്തീകരിച്ചു
Advertisements