മല്ലപ്പള്ളി : നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും വയറിംഗ് സാധനങ്ങൾ മോഷണം നടന്നതായി പരാതി. കീഴ്‌വായ്പ്പൂര് മരുതൂത്തറ പള്ളിക്കു സമീപം ഐക്കുന്നിൽ തടത്തിൽ ജിജിയുടെ വീട്ടിൽ നിന്നാണ് 35,000 രൂപയിൽ അധികം വില വരുന്ന വയറിംഗ് സാധന സാമഗ്രികൾ മോഷണം പോയത്. ഭിത്തിൽ പിടിപ്പിച്ച പൈപ്പിനുള്ളിൽ കൂടി വലിച്ചിരുന്ന വയറുകൾ അടക്കമാണ് മോഷണം പോയിരിക്കുന്നത്. ജിജി കീഴ്‌വായ്പ്പൂര് പോലീസിൽ പരാതി നൽകി.
Advertisements