കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് മുഖേന നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ‘സങ്കൽപ്പ് ‘ ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തൊഴിൽ മേള 2022 മാർച്ച് 19-ാം തീയതി സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടവും ജില്ലാ സ്കിൽ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ തൊഴിൽ മേളയിൽ 50 ൽ പരം കമ്പനികളും 3000 ത്തോളം ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എഞ്ചിനീയറിംഗ്, ഐറ്റി, നഴ്സിംഗ് , ഐടിഐ, ഓട്ടോമൊബൈൽ പോളിടെക്നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ നേടിയവർക്കും തൊഴിൽ മേളയിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താല്പര്യമുള്ളവർ 5 Biodata ബയോഡേറ്റയുമായി മാർച്ച് 19 ന് രാവിലെ 9 മണിക്ക് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എത്തിച്ചേരുക
സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.
സംശയ നിവാരണത്തിനായി ബന്ധപ്പെടേണ്ട
നമ്പര്‍ :- 7907741960.
മെഗാ ജോബ് ഫെയർ പത്തനംതിട്ട 2022: മാർച്ച് 19 രാവിലെ 9 മണി മുതൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ
Advertisements