പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളേജില്‍ ഭക്ഷ്യവിഷബാധ.മുപ്പതിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാൽ
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Advertisements
ഭക്ഷ്യവിഷബാധയുണ്ടായ 19 കുട്ടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. 15 പേര്‍ മുത്തൂറ്റ് ആശുപത്രിയിലും ചികിത്സയിലുണ്ട്. കുട്ടികള്‍ക്ക് എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് അറിയാന്‍ അധികൃതര്‍ പരിശോധന ആരംഭിച്ചു.
എന്നാൽ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതുവരെ. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്