വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ

അ​ഞ്ചാ​ലും​മൂ​ട്: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ലാ​യി.കു​ഴി​മ​തി​ക്കാ​ട് സ്വ​ദേ​ശി റോ​ഷി​ത്ത് (27) ആ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ക്ക​ട​വൂ​ര്‍ കോ​ട്ട​ക്ക​കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഇ​യാ​ള്‍ യു​വ​തി​യെ വി​വാ​ഹ വാഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തെ​ന്മ​ല​യി​ലെ ലോ​ഡ്ജി​ല്‍ ഉ​ള്‍​പ്പെ​ടെ യു​വ​തി​യെ എ​ത്തി​ച്ച്‌ പീ​ഡ​നം ന​ട​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

യു​വാ​വ് മ​റ്റൊ​രു വി​വാ​ഹം ചെ​യ്യാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
സി.​ഐ ദേ​വ​രാ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ റ​ഹീം, ശ്യാം, ​ഷ​ബ്ന, എ.​എ​സ്.​ഐ​മാ​രാ​യ ബാ​ബു​ക്കു​ട്ട​ന്‍, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

Hot Topics

Related Articles