കോട്ടയത്തിന് ഇനി അരുണാനന്ദം..!

കോട്ടയം: പാലും തേനും ഒഴുക്കുന്ന ഭരണത്തിന്റെ വാഗ്ദാനങ്ങളൊന്നുമില്ല. പക്ഷേ, നിങ്ങളെ ആനന്ദിപ്പിക്കാൻ വേണ്ടതെല്ലാം നാവിൽ നിറയ്ക്കാൻ അരുണിന് കഴിയും. കോട്ടയത്തിന് ഇനി അരുണാനന്ദത്തിന്റെ നാളുകൾ. അങ്ങിനെ കേരളം കാത്തിരുന്ന, മലയാളികൾ ആവേശത്തോടെ നോക്കിയിരുന്ന അരുൺ ഐസ്‌ക്രീം കോട്ടയത്തും എത്തുകയാണ്. നാവിൽ പാൽപ്പുഴയുടെ കുളിർമഴയൊരുക്കാൻ അരുണെത്തുന്നത് കുടയംപടിയിലാണ്.

Advertisements

തമിഴ്‌നാട്ടിലെ ഒന്നാം നമ്പർ ബ്രാൻഡായ അരുൺ ഐസ്‌ക്രീം കോട്ടയത്ത് എത്തുന്നത് അത്യപൂർവതകളുമായാണ്. തമിഴ്‌നാട്ടിലെ ഫാമുകളിൽ നിന്നുള്ള തനി നാടൻ പാലും, പാലുത്പന്നങ്ങളുമാണ് അരുൺ ഐസ്‌ക്രീമിന്റെ ചേരുവകൾ. അതുകൊണ്ടു തന്നെ നാവിനോ, ശരീരത്തിനോ യാതൊരു വിധ പ്രശ്‌നങ്ങളും അരുണിന്റെ ഐസ്‌ക്രീം ഉണ്ടാക്കുന്നില്ല. രുചിയുടെ കാര്യത്തിലാകട്ടെ മറ്റേതൊരു ഐസ്‌ക്രീമും ഒരു പടി പിന്നിലേയ്ക്കു മാറി നിൽക്കും, അരുണെത്തുന്നതോടെ. കോട്ടയത്തെ കുട്ടികൾക്കും, യുവാക്കൾക്കും പ്രായഭേദമന്യേ എല്ലാവർക്കും ഒരു പോലെ നാവിൽപിടിക്കുന്ന രുചി നൽകുകയാണ് അരുൺ ഐസ്‌ക്രീം ലക്ഷ്യമിടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബർ 26 ന് കോട്ടയം കുടയംപടിയിലെ ഷോറൂം, മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30 ന് കുടയംപടിയിലെ ശാഖയിലാണ് ഉദ്ഘാടനം നടക്കുക. പ്രശസ്ത ഫുഡ് ട്രാവൽ ആൻഡ് ഫുഡ് വ്‌ളോഗർ ബൽറാം മേനോൻ ആദ്യ വിൽപ്പന നിർവഹിക്കും.

Hot Topics

Related Articles