സ്ത്രീകൾക്ക് എതിരായ അതിക്രമം : കെ.പി.സി.സിയുടെ പെൺമയ്ക്കൊപ്പം രാത്രി നടത്തം കോട്ടയത്തും: രാത്രി എട്ടിന് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ നടക്കും

കോട്ടയം : സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ചും , അക്രമങ്ങളിൽ ഇരകളാകുന്നവർക്ക് അനുഭാവം പ്രകടിപ്പിച്ചും കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം കോട്ടയം ജില്ലയിലും കോൺഗ്രസ് നേതൃത്വത്തിൽ പെൺമയ്ക്കൊപ്പം രാത്രി നടത്തം സംഘടിപ്പിക്കുന്നു. നവംബർ 25 ന് രാത്രി എട്ടിന് കോട്ടയം ഗാന്ധി സ്ക്വയറിലാണ് രാത്രി നടത്തം സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് നേതൃത്വം നൽകുന്ന പരിപാടിയിൽ കോൺഗ്രസിന്റെ മഹിളാ ജനപ്രതിനിധികൾ, പോഷക സംഘടനകളിലെ മഹിളാ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും സ്ത്രീകൾ മെഴുകുതിരി കത്തിച്ച് പിടിച്ച് പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കോട്ടയം നഗരം ചുറ്റി നടക്കുന്ന പരിപാടി ഗാന്ധി സ്ക്വയറിൽ സമാപിക്കും.

Hot Topics

Related Articles