മരയ്ക്കാറിന്റെ റിലീസ്: ആവേശത്തോടെ ഫെയ്സ്ബുക്കും; ടീസറിന് കമന്റുമായി ഫെയ്സ് ബുക്കും : ടീസർ കാണാം

കൊച്ചി : മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്​ മരക്കാർ അറബികടലിന്‍റെ സിംഹം. കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം ഡിസംബർ രണ്ടിനാണ്​ റിലീസ്​ ചെയ്യുന്നത്​​.​ നിരവധി അനിശ്​ചിതത്വങ്ങൾക്കൊടുവിലാണ്​ സിനിമ തിയറ്ററുകളിൽ റിലീസ്​ ചെയ്യുന്നത്​​. കഴിഞ്ഞ ദിവസം മരക്കാറിന്‍റെ ചെറിയ ടീസറും റിലീസ്​ ചെയ്​തിരുന്നു. ഇപ്പോൾ മരക്കാറിന്‍റെ ടീസറിന്​ കമന്‍റുമായി സമൂഹമാധ്യമ ഭീമനായ ഫേസ്​ബുക്ക്​ രംഗത്തെത്തിയിരിക്കുകയാണ്​.

മോഹൻലാൽ ഷെയർ ചെയ്​ത മരക്കാർ ടീസറിനടിയിലാണ്​ ഫേസ്​ബുക്കിന്‍റെ ഔദ്യോഗിക പേജിൽ നിന്നും​ കമന്‍റിട്ടത്​. മരക്കാറിന്‍റെ ടീസറിന്​ എപ്പിക്​ എന്ന വിശേഷമാണ്​ ഫേസ്​ബുക്ക്​ നൽകിയിരിക്കുന്നത്​.
കഴിഞ്ഞ ദിവസം 24 സെക്കൻഡ്​ ദൈർഘ്യമുള്ള മരക്കാറിന്‍റെ ടീസർ വിഡിയോയാണ്​ പുറത്ത്​ വന്നത്​. ഏകദേശം 14 ലക്ഷം പേർ കണ്ട വിഡിയോ യൂട്യുബിലെ ട്രെൻഡിങ്​ ലിസ്റ്റിലും ഇടംനേടി.

Hot Topics

Related Articles