ആന്റോ ആന്റണി എംപിയ്ക്ക് കൊവിഡ് ; എല്ലാവരും സുരക്ഷിതരായിരിക്കാൻ നിർദേശം

പത്തനംതിട്ട : ആന്റോ ആന്റണി എംപി യ്ക്ക് കോവിഡ് ചികിത്സയ്ക്കായി
തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംപിയുടെ എഫ് ബി കുറിപ്പ് :- എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് പരിശോധന നടത്തി സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ളതിനാൽ ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി തിരുവല്ലയിൽ പ്രവേശിപ്പിച്ചു. അടുത്ത ഒരാഴ്ചത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തതായി അറിയിക്കുന്നു. എല്ലാവരും
സുരക്ഷിതരായിരിക്കുകയും, ശ്രദ്ധിക്കുകയും ചെയ്യുക. എന്ന് ഫേസ്ബുക്ക് പേജിലൂടെ എം പി ജനങ്ങളെ
അറിയിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles