പത്തനംതിട്ടയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമം

പത്തനംതിട്ട: പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുനില വീട്ടിലെ രണ്ടാമത്തെ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മുറി. ഇവിടെ അപരിചിതന്റെ സാന്നിധ്യം സംശയിച്ച് പിതാവ് എത്തിയപ്പോഴാണ് പതിനേഴുകാരനെ മകള്‍ക്കൊപ്പം കണ്ടെത്തിയത്. ഇരുവരും ഒരേ സ്‌കൂളില്‍ പഠിച്ചവരാണെന്നും കാലങ്ങളായി അടുപ്പത്തിലാണെന്നുമാണ് വിവരം.

Advertisements

പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 17കാരനെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. ഇതിന് പുറമേ പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തു.

Hot Topics

Related Articles