അയിരൂർ: നേപ്പാൾ സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ കോയിപ്രം പോലീസ് കുടുക്കി.നേപ്പാൾ സ്വദേശിയും ആയിരൂരിൽ താമസക്കാരനുമായ രാജ്കുമാർ പരിയാർ 32 ആണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം മാർച്ചിലാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന അയിരൂർ ആടുഫാമിനടുത്തുള്ള വീട്ടിൽ വച്ച് ബലമായി പീഡിപ്പിച്ചത്. ഈ മാസം 8 ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കോയിപ്രം പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, അന്വേഷണം ഊർജ്ജിതമാക്കിയതിനെതുടർന്ന് പ്രതിയെ ആലുവയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. മാർച്ച് 9 ബുധൻ രാവിലെ 10 മണിക്ക് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ് ഐ അനൂപ്, എസ് സി പി ഓ ജീവൻ ദാസ്, സി പി ഓ മാരായ സൈഫുദീൻ, ഷെബി എന്നിവരുമുണ്ടായിരുന്നു.