പത്തനംതിട്ട നഗരസഭയുടെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം ജനുവരി 26 ഇന്ന് വൈകിട്ട് നാലിന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം വാടക കെട്ടിടത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയ ശേഷമാണ് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. കുമ്പഴ മാര്‍ക്കറ്റിനു സമീപമുള്ള ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. ടേക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് ശുചിമുറി സമുച്ചയം. നഗരസഭയുടെ കിഴക്കന്‍ മേഖലയിലുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് എന്‍എച്ച്എം ആശുപത്രി. പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.