പത്തനംതിട്ട പീഡനക്കേസ്: മാതാപിതാക്കൾക്കൊപ്പമെത്തി പ്രതികളിലൊരാൾ കീഴടങ്ങി; ഇതുവരെ പിടിയിലായത് 51പേ‌ർ; ആകെ 60 പ്രതികൾ

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളുടെ എണ്ണം 60ആയി ഉയര്‍ന്നു. ഇതുവരെ 51 പേർ അറസ്റ്റിലായി. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലേറെ കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്‍പി എസ് നന്ദകുമാര്‍ പറഞ്ഞു.

Advertisements

ചെന്നൈയില്‍ നിന്നാണ് പ്രതികളിലൊരാളെ പൊലീസ് പിടികൂടിയത്.  കല്ലമ്പലം പൊലീസിനു കൈമാറിയ കേസിലെ പ്രതിയും പിടിയിലായി. ഇതിനിടെ, പ്രതികളിലൊരാള്‍ ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങി. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. പ്രതികളില്‍ അ‌ഞ്ച് പേര്‍ക്ക് പ്രായം 18 വയസിനു താഴെയാണ്. പിന്നാക്ക വിഭാഗത്തില്‍ ഉൾപ്പെടാത്തവർക്കെതിരെ പോക്സോ ക്ക് പുറമേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി എഫ്ഐആറിൽ ചേർത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

13 വയസു മുതൽ അഞ്ചുവർഷക്കാലം നേരിട്ട ലൈംഗിക ചൂഷണം,  പെൺകുട്ടി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയതിൽ  നിന്നാണ്  കേസിന്‍റെ തുടക്കം. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലായി പൊലീസ് കേസ് രജിസ്റ്റ്റര്‍ ചെയ്ത് പ്രതികളെ പിടുകൂടുകയായിരുന്നു. 

Hot Topics

Related Articles