വാടകക്കെടുക്കുന്ന വാഹനങ്ങൾ പണയം വച്ച് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട : സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം മറിച്ച് പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . കൊല്ലം ജില്ലയിൽ മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ വീട്ടിൽ ഹുസൈൻ മകൻ ഷാജഹാൻ (40 ) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി ആറന്മുളയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് കാററ്റിംഗ് സർവീസും , ഇൻസ്റ്റാൾമെന്റ് കച്ചവടവും നടത്തിവരികയായിരിന്നു. ഇതിന്റെ ആവശ്യങ്ങൾക്കായി വാഹനങ്ങൾ പരിചയക്കാരിൽ നിന്നും വാടകക്കെടുത്ത ശേഷം കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പണയം വച്ച് പൈസ വാങ്ങിക്കുകയായിരുന്നു. ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ ഉൾപ്പടെ 5 എണ്ണം പണയപ്പെടുത്തിയതായി പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വച്ച ഒരു വാഹനം പോലീസ് പിടിച്ചെടുത്തു. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ജില്ലാ പോലിസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് അവർകളുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ഡി വൈ എസ് പി കെ സജീവിന്റെ മേൽനോട്ടത്തിൽ ആറന്മുള ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐമാരായ രാകേഷ് കുമാർ , അനിരുദ്ധൻ എ എസ് ഐ മാരായ സജീഫ് ഖാൻ , വിനോദ് പി മധു , സി പി ഓ മാരായ രാകേഷ് , ജോബിൻ, സുജ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.