ശബരിമല തിരുവുത്സവത്തിന് കൊടിയേറി; ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുൽസവ കൊടിയേറ്റ് ദിനമായ മാർച്ച് 9 ബുധൻ പുലർച്ചെ 5 മണിക്കാണ് ക്ഷേത്ര തിരുനട തുറന്നത്.
തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും മഹാഗണപതി ഹോമവും നടന്നു. ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും കലശാഭിഷേകവും, 10 മണിക്ക് കൊടിക്കൂറ പൂജയും കൊടിമര പൂജയും കൊടിയേറ്റ് പൂജയും നടത്തി
10.30 നും 11.30 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

Advertisements

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗം അഡ്വ.മനോജ് ചരളേൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ കുമാര വാര്യർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽ കുമാർ തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ സംബന്ധിച്ചു.
അയ്യപ്പനെ വണങ്ങാൻ അയ്യപ്പൻ്റെ തിടമ്പേറ്റുന്ന വെളിനല്ലൂർ മണികണ്ഠനും കൊടിമര ചുവട്ടിലെത്തിയിരുന്നു. കൊടിയേറ്റിനു ശേഷം കൊടിമര ചുവട്ടിൽ ദീപാരാധന നടന്നു.
25 കലശാഭിഷേകത്തിന് ശേഷമായിരുന്നു ഉച്ചപൂജ.
വൈകിട്ട് 5 മണിക്ക് നട തുറക്കും. 6.30ന് ദീപാരാധന. 6.45 ന് പടിപൂജ . 8.30 ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലി നടന്നു തുടർന്ന് ഹരിവരാസനം പാടി നട അടച്ചു. രണ്ടാം ഉത്സവ ദിനമായ ഇന്ന് ഉൽസവബലി ദർശനം ഉണ്ടാകും.

Hot Topics

Related Articles