പത്തനംതിട്ട: മുത്തൂറ്റ് ഫിനാൻസ് മുൻ ചെയർമാൻ അന്തരിച്ച എം ജി ജോർജിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ പേരിൽ പത്തനംതിട്ട സെന്റ് തോമസ് കോളജിൽ എം ജി ജോർജ് മുത്തൂറ്റ് മെമ്മോറിയൽ ഗേറ്റ് നിർമ്മിച്ചു. സെന്റ്. തോമസ് കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സ്മാരക പ്രവേശന കവാടത്തിന്റെയും സ്മാരക ബ്ലോക്ക്, പവലിയന്റെയും ഉദ്ഘാടന ചടങ്ങ് കോളേജിൽ സംഘടിപ്പിച്ചു.
കോളേജ് ഡയറക്ടർ ഫാ. ജോർജ് ഡേവിഡ് സ്വാഗതം പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം ജോർജിന്റെ സാന്നിധ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കതോലിക്കാ ബാവാ തിരുമേനി ഗേറ്റ് ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി, എം.പി, അഡ്വ. കെ യു ജനീഷ്കുമാർ എംഎൽഎ, മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗം ഫാ. ജിജി സാമുവേൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ, പ്രൊഫ. പി തോമസ് പുളിവേലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.