രക്തദാന പ്രക്രീയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡിസി വോളണ്ടിയേഴ്‌സും മലയാലപ്പുഴ മുസലിയാര്‍ കോളേജിലെ എന്‍എസ്എസ് പ്രവര്‍ത്തകരുടെയും സംയുക്താഭിമുഖ്യത്തില്‍ കളക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ബോധവത്കരണ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. വാക്കുകളില്‍ ഒതുക്കാതെ രക്തദാനം പ്രാവര്‍ത്തികമാക്കണം. രക്തദാനം വളരെ ശാസ്ത്രീയവും സാങ്കേതികവുമായ പ്രകീയയാണെന്നും ഒരു തവണയെങ്കിലും രക്തം ദാനം ചെയാന്‍ സാധിക്കണമെന്നും കളക്ടര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. രക്തദാനം ജീവനദായനിയാകണം. അല്ലാതെ ഒരു സങ്കല്‍പ്പമായി മാത്രം കാണരുത്. സമൂഹത്തിന് ഈ വിഷയത്തില്‍ കൃത്യമായ അവബോധവും നല്‍കണം. രക്തദാനത്തിന്റെ ആവശ്യകത പൊതുസമൂഹം മനസിലാക്കുന്നത് വഴി രക്തം ലഭ്യമാകാത്ത കാരണത്താല്‍ ഒരു ജീവനും നഷ്ടമാകാത്ത സാഹചര്യമുണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള ദിനാചരണങ്ങളും ബോധവത്കരണ പരിപാടികളും കൂടുതല്‍ അര്‍ത്ഥവത്താകുന്നതെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രചന ചിദംബരം, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, മുസലിയാര്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റ് പ്രോഗ്രം ഓഫീസര്‍ ബി.പ്രമോദ്, എന്‍എസ്എസ് യൂണിറ്റ് വേളണ്ടീയര്‍ സെക്രട്ടറിമാരായ അപ്‌സര ആനന്ദ്, ബിബിന്‍ വര്‍ഗീസ്, ഡിസി വേളണ്ടിയേഴ്‌സായ സിയാദ് എ. കരീം, ഗൗതം കൃഷ്ണ, ആതിരാ അനില്‍, നിരഞ്ജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രക്തദാന പ്രക്രീയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണം; ജില്ല കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍
Advertisements