പത്തനംതിട്ട ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്; 162 പേര്‍ രോഗമുക്തർ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 264604 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 162 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 261711 ആണ്. പത്തനംതിട്ട ജില്ലക്കാരായ 639 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 615 പേര്‍ ജില്ലയിലും, 24 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.

Advertisements

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

  1. പത്തനംതിട്ട 10
  2. അടൂര്‍ 8
  3. കോന്നി 6
  4. തിരുവല്ല 5
  5. കോയിപ്രം 5

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1304 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Hot Topics

Related Articles