പത്തനംതിട്ട : ദേശിയ സംസ്ഥാന അവാർഡ് ജേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഷിജിൻ വർഗീസിന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം. രാജ്യത്തെ മുൻനിര സന്നദ്ധ സംഘടനയായ നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഫോർ ആർട്ടിസ്റ്റ് ആൻഡ് ആക്റ്റീവിസ്റ്റ് സംഘടനയുടെ ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ നടത്തപ്പെട്ട രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് ഷിജിന്റെ നേതൃത്വത്തിലായിരുന്നു. 1040000 യൂണിറ്റ് രക്തം സ്വീകരിക്കാൻ ഒറ്റ ദിവസം കൊണ്ട് രാജ്യമാകെ ഈ മെഗാ ക്യാമ്പിലൂടെ സാധിച്ചതിനാലാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനായത്. ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഈ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് അവാർഡും ഇന്റർനാഷണൽ ലൈഫ് സേവർ അവാർഡും മെഡലും ഷിജിൻ വർഗീസിന് സമ്മാനിച്ചു. നിഫാ ചെയർമാൻ പ്രിത്വിപാൽ സിംഗ് പണ്ണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ ഷിജിൻ വർഗീസ് മുമ്പും നിരവധി ദേശീയ – അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം;
പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി ഷിജിൻ വർഗീസിന്
Advertisements