പത്തനംതിട്ട: റാന്നിയിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്കു പരിക്ക്. പേവിഷബാധയുള്ള നായയുടെ കടിയേറ്റ രണ്ടു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു ദിവസത്തിനിടെ റാന്നിയിലും പെരുന്നാട്ടിലുമായി പതിനഞ്ചു പേർക്കാണ് നായയുടെ കടിയേറ്റത്. പേവിഷബാധയുള്ള ഒരു നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊല്ലുകയും ചെയ്തു.
ശനിയാഴ്ച രാവിലെയാണ് പത്തനംതിട്ട റാന്നിയിൽ തെരുവുനായ ആക്രമണം ഉണ്ടായത്. പ്രദേശത്ത് സ്ത്രീകളും കുട്ടികളും അടക്കം 12 പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ നാലു പേരുടെ നിലഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടു പേർക്ക് കഴുത്തിന് മുകളിൽ കടിയേറ്റിരുന്നു. ഇവരുടെ നില അതിവ ഗുരുതമാണെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച പെരുന്നാട്ടിലിറങ്ങിയ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് കടിയേറ്റിരുന്നു. ഇവരും ആശുപത്രിയിൽ ചികിത്സ തേടി. പെരുന്നാട്ടിൽ കഴിഞ്ഞ വർഷം അഭിരാമി നായയുടെ കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ സമയത്ത് തന്നെ തെരുവുനായ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാർക്കിടയിൽ ഭീതി പടർത്തിയിട്ടുണ്ട്.