പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കലിൽ ആന ഇടഞ്ഞോടി. തടിപിടിക്കാൻ എത്തിച്ച ശേഷം കുളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊമ്പൻ ഇടഞ്ഞോടിയത്. കൊടുമൺ സ്വദേശി ദീപുവിന്റെ ഉടമസ്ഥതിയുള്ള ശിവശങ്കരൻ എന്ന കൊമ്പനാണ് ഇടഞ്ഞോടിയത്. പത്തനംതിട്ട അങ്ങാടിക്കലായിരുന്നു സംഭവം. ആനയെ ഇവിടെ തടിപിടിപ്പിക്കുന്നതിനായി എത്തിച്ചതായിരുന്നു. ഇതിനിടെ കൊമ്പൻ ഇടയുകയായിരുന്നു.
കുളിക്കാൻ കൊണ്ടു പോയ വഴിയിൽ പാപ്പാന്മാരുടെ വാക്ക് അനുസരിക്കാതെ കൊമ്പൻ ഇടയുകയായിരുന്നു. ഇടഞ്ഞോടിയ കൊമ്പന്റെ പിന്നാലെ പാപ്പാന്മാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്നു രണ്ടു മണിക്കൂറോളം കൊമ്പൻ നാടിനെ വിറപ്പിച്ച് നടന്നു. സംഭവം അറിഞ്ഞ് കൊടുമൺ പൊലീസും സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഇത് കൂടാതെ വനം വകുപ്പ് അധികൃതരും എത്തി. ആ ഇടഞ്ഞോടിയത് കാണാൻ നാട്ടുകാരും ഇവിടെ തടിച്ച് കൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവിൽ രണ്ടു മണിക്കൂറോളം പരിശ്രമിച്ച ശേഷം വടം ഉപയോഗിച്ച് ആനയുടെ കാലിൽ കെട്ടി തളയ്ക്കുകയായിരുന്നു. വടം ഉപയോഗിച്ച് ആനയുടെ കാലിൽ കെട്ടിയ ശേഷം അനയെ തളച്ചു. തുടർന്നു, തടിപിടിക്കാനെത്തിയ പറമ്പിൽ ഇരുത്തി. പാപ്പാന്മാരുടെ വാക്ക് അനുസരിച്ച കൊമ്പനെ ഒടുവിൽ ചങ്ങല അണിയിച്ച് തളയ്ക്കുകയാിരുന്നു. ഇതിനിടെ ആനയെകാണാൻ എത്തിയ നാട്ടുകാരും പൊലീസും അടക്കം തർക്കമുണ്ടായി. ഇതേ തുടർന്നു പ്രദേശത്തു പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി.