പത്തനംതിട്ടയിൽ മരിച്ച പന്ത്രണ്ടുകാരിയുടെ ശരീരത്തിൽ കുത്തിവയ്പ്പ് എടുക്കും മുൻപ് തന്നെ വൈറസ് ബാധിച്ചെന്ന് കണ്ടെത്തൽ; പരിശോധനാ ഫലം പുറത്ത് വന്നത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്

പത്തനംതിട്ട: റാന്നി പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ ശരീരത്തിൽ മികച്ച രീതിയിൽ ആന്റിബോഡി രൂപപ്പെട്ടിരുന്നുവെന്ന് പരിശോധനാഫലം. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

Advertisements

കണ്ണിലേറ്റ കടി മൂലം വൈറസ് വേഗം അഅതിവേഗം തലച്ചോറിനെ ബാധിച്ചിരിക്കാം എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻപ് തന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരിക്കുന്നതിന് മുൻപ് തന്നെ അഭിരാമിക്ക് മൂന്ന് വാക്‌സിനും നൽകിയിരുന്നു. ഇത് ഫലപ്രദമായിരുന്നുവെന്നാണ് ആന്റിബോഡിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പരിശോധനാഫലം നൽകുന്ന സൂചന. വാക്‌സിൻ സ്വീകരിക്കുമ്പോൾ വൈറസിനെതിരായ ആന്റിബോഡ് ശരീരത്തിൽ രൂപപ്പെടുകയാണ് ചെയ്യുക. ഈ ആന്റിബോഡി കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

Hot Topics

Related Articles