പത്തനംതിട്ട: ഒറ്റ രാത്രികൊണ്ട് നാടിനെ മുഴുവൻ വെള്ളത്തിൽ മുക്കിയുള്ള മിന്നൽ പ്രളയത്തിൽ വിറച്ചു നിൽക്കുകയാണ് പത്തനംതിട്ട. മല്ലപ്പള്ളി പ്രദേശങ്ങളിൽ അടക്കം കനത്ത മഴയുണ്ടായതാണ് അപകട സാധ്യത വർദ്ധിപ്പിച്ചത്. മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ വില്ലേജിൽ പല വീടുകളിലും കടകളിലും വെള്ളം കയറി. ഒരു കാർ പോർച്ചിൽ നിന്നും ഒഴുകി പോയി. ഈ കാർ നാട്ടുകാർ തോട്ടിൽ കെട്ടിയിട്ടിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിൽ രാത്രി ലഭിച്ച മഴയുടെ അളവ്
വാഴക്കുന്നം- 139 മില്ലിമീറ്റർ
കുന്നന്താനം -124 മില്ലിമീറ്റർ
റാന്നി -. 104 മില്ലിമീറ്റർ
കോന്നി -. 77 മില്ലിമീറ്റർ
സീതത്തോട് -. 73 മില്ലിമീറ്റർ
ഉളനാട് -. 65 മില്ലിമീറ്റർ
ളാഹ – 61 മില്ലിമീറ്റർ
വെൺകുറിഞ്ഞി- 45 മില്ലിമീറ്റർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി അയിരൂർ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പെയ്തത്. നദികളിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രാദേശികമായി ചെറുതോടുകൾ കവിഞ്ഞാണ് വെള്ളം കയറിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കൻ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും രാവിലെയോടു കൂടി ശക്തി കുറയുകയും ചെയ്യും. അടുത്ത മണിക്കൂറുകളിൽ മഴ കുറയും.