തിരുവല്ല: കഴിഞ്ഞ മൂന്നു മണിക്കൂറായി പത്തനംതിട്ട കളക്ടർ എയറിലാണ്..! ജില്ലയിൽ കനത്ത മഴ തുടർന്നിട്ടും ഇതുവരെയും കളക്ടർ അവധി പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല. ഇതോടെയാണ് കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ അതിശക്തമായ കമന്റാക്രമണം ഉണ്ടായത്. തിങ്കളാഴ്ച കനത്ത മഴ പെയ്തിട്ടു പോലും ചൊവ്വാഴ്ച രാവിലെ മാത്രമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഈ വെല്ലുവിളി നിലനിൽക്കുന്നതിനിടെയാണ്, ബുധനാഴ്ച അവധിയുണ്ടോ എന്ന കാര്യം അർദ്ധരാത്രി കഴിഞ്ഞിട്ടും കളക്ടർ പ്രഖ്യാപിക്കാതിരിക്കുന്നത്.
മൂന്നു മണിക്കൂർ മുൻപ് അവസാനമായി കളക്ടറിട്ട പോസ്റ്റിൻ ചുവട്ടിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അതിശക്തമായ കമന്റാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ജില്ലയിലെ പല മേഖലകളിലും കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ നാളെ ഏതൊക്കെ മേഖലകളിൽ വെള്ളക്കെട്ടുണ്ടാകും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ തന്നെ ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വൈകിട്ട് വരെ സ്കൂളുകളുകൾക്ക് അവധി പ്രഖ്യാപിക്കും എന്നു കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച നേരിയ മഴയുണ്ടായിരുന്നത്, അർദ്ധരാത്രിയോടെ ശക്തമായി പുലർച്ചെ അയതോടെ അതിരൂക്ഷമായിരുന്നു, എന്നാൽ, ഇതെല്ലാം കണ്ടിരുന്ന കളക്ടർ ആദ്യം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും, പുലർച്ചെ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ബുധനാഴ്ചയും അവധിയുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, ആ അവധി പ്രഖ്യാപനം വരാതിരുന്നതോടെയാണ് വിമർശനവുമായി കളക്ടറെ എയറിൽ പറത്തി കമന്റുകൾ എത്തുന്നത്.