കോട്ടയം: പട്ടിത്താനം ജംഗ്ഷനിലെ കുഴിക്കെണിയ്ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. റോഡിലെ കുഴിക്കെണി സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവാണ് വാർത്ത പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സമരവുമായി രംഗത്ത് എത്തിയത്.
പട്ടിത്താനം റൗണ്ടാന ജംഗ്ഷനിലെ കുഴിക്കെണി എത്രയും വേഗം അടച്ച് കാൽനടയാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും ജീവൻ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സായാഹ്ന പ്രധിഷേധ ധർണ പട്ടിത്താനം കവലയിൽ മേയ് 24 ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് നടത്തുന്നത്.
Advertisements