കൊച്ചി : അമൃത ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് (COG), ആദരിച്ചു.
Advertisements
ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റും സിഒജി സെക്രട്ടറിയുമായ ഡോ. അരുൺ വാര്യർ പുരസ്‌കാരം സമർപ്പിച്ചു. മെഡിക്കൽ ഓങ്കോളജി മേഖലയ്ക്ക് ഡോ. പവിത്രൻ നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ആദരമായാണ് പുരസ്‌കാരമെന്ന് ചടങ്ങിൽ സംസാരിക്കവേ ഡോ. അരുൺ വാര്യർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ ബെൻ ജോർജ്ജ്, ഡോ വെസ്ലി ജോസ്, ഡോ സഞ്ജു സിറിയക് എന്നിവരും മറ്റ് മുതിർന്ന ഓങ്കോളജിസ്റ്റുകളും ചടങ്ങിൽ പങ്കെടുത്തു. ഓങ്കോളജി മേഖലയിലെ മെഡിക്കൽ പ്രാക്ടീഷണർമാരുടെ കൂട്ടായ്മയാണ് കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് (COG).